ഛത്തീസ്ഗഡ്: മൃഗങ്ങളുടേയും ജീവജാലങ്ങളുടേയും രസകരമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗം വൈറലാകാറുണ്ട്. ഇത്തരത്തിൽ മുതലപ്പുറത്ത് പുഴ കടന്ന കാട്ടുകോഴിയുടേ വീഡിയോയാണ് ഈ അടുത്ത് ട്വിറ്ററിൽ വൈറലായിരിക്കുന്നത്. 10 സെക്കൻഡ് മാത്രമുള്ള വീഡിയോയിൽ മുതലയുടെ വായിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുന്ന കോഴിയേയും ആണ് കാണുന്നത്.
പുഴയിലെ വെള്ളത്തിൽ തീരത്തോട് ചേർന്ന് കിടക്കുന്ന മുതലയേയും മുതലയുടെ ദേഹത്തുകൂടെ അടിവെച്ച് നടക്കുന്ന കാട്ടുകോഴിയേയുമാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. മുതലയുടെ വായ് ഭാഗത്തുകൂടി കോഴി പതുക്കെ കരയിലേക്ക് കയറാനൊരുങ്ങുന്നതും വീഡിയോയിൽ കാണാം. ഛത്തീസ്ഗഡിലെ ഐപിഎസ് ഓഫീസറായ ദീപാംശു കബ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
കോഴി കരയിലേക്ക് കാലെടുത്ത് വച്ചതും മുതല അകത്താക്കാനായി വായ തുറക്കും. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ജീവൻ രക്ഷപെടുന്ന കോഴിയെ വീഡിയോയിൽ കാണാം. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. മുതല കോഴിയെ അകത്താക്കി എന്ന് തന്നെയാണ് കരുതിയതെന്നാണ് നിരവധി പേർ കമന്റ് ചെയ്തിരിക്കുന്നത്.
2020 से 2021… फिर 2021 की शुरुआत…. बस ऐसी👇है
😅😅 pic.twitter.com/uqKNYyVROm— Dipanshu Kabra (@ipskabra) March 26, 2021
Comments