ന്യൂഡൽഹി: ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ ഐസിയു വാർഡിൽ വൻ തീപിടുത്തം. ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളെ സുരക്ഷിതമായി മറ്റ് വാർഡിലേക്ക് മാറ്റി. തീപിടുത്തത്തിൽ ആളപായമില്ല. അപകട സമയം ഏകദേശം അറുപതോളം രോഗികൾ ഐസിയു വാർഡിൽ ഉണ്ടായിരുന്നു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ആശുപത്രിയുടെ മൂന്നാം വാർഡിൽ രാവിലെ 6.35 ഓടെയാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ രക്ഷപെടുത്തിയത്.
ഒൻപത് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടകാരണം വ്യക്തമായിട്ടില്ല. ഐസിയുവിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments