ന്യൂഡൽഹി: ശൈത്യകാലമായതോടെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള മഞ്ഞു വീഴ്ചയുടെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത്ഭുതവും ആകാംക്ഷയും ജനിപ്പിക്കുന്ന നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഒരു കൂറ്റൻ മഞ്ഞുകട്ട വരുത്തിവെച്ച അപകടത്തിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രചരിക്കുന്നത്.
നിർത്തിയിട്ടിരിക്കുന്ന കാറിനുള്ളിൽ ദമ്പതികൾ കയറുന്നതും ഉടൻ തന്നെ കൂറ്റൻ മഞ്ഞുകട്ട കാറിന്റെ മുകളിലേക്ക് വീഴുന്നതുമാണ് വീഡിയോ. തലനാരിഴയ്ക്കാണ് ദമ്പതികൾ രക്ഷപെടുന്നത്. കോല ആർട്ടിക്ക് ഔട്ട്പോസ്റ്റിലാണ് സംഭവം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മഞ്ഞുകട്ട വീണതോടെ കാറിന്റെ മുൻവശത്തെ ചില്ല് പൂർമായും തകർന്നു.
കാറിൽ കയറി സെക്കൻഡുകളുടെ വ്യത്യാസത്തിൽ 50 അടി മുകളിൽ നിന്ന് കൂറ്റൻ മഞ്ഞുകട്ട കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കാറിന്റെ മുൻ സീറ്റുകളിൽ നിന്ന് ദമ്പതികൾ ഓടി രക്ഷപ്പെടുന്നതും ഉടൻ കാർ പിന്നിലേക്ക് നിരങ്ങി നീങ്ങുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
Comments