കുവൈറ്റ് സിറ്റി – നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റ് സ്ഥാനാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. വികസനത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് കേരള സർക്കാർ കൈകൊള്ളുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞു. ഭാരതീയ പ്രവാസി പരിഷത് കുവൈറ്റില്‍ സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും ഭരണത്തിൽ നടത്തിയ അഴിമതികളൊന്നും തന്നെ തെളിയിക്കപ്പെടാതെ പോകുന്നത് ഒത്തുകളിമൂലമാണ്. ഇടതു വലതു പക്ഷങ്ങളുടെ പ്രീണന രാഷ്ട്രീയം ജനങ്ങൾക്ക് മനസിലായിതുടങ്ങിയെന്നും വോട്ടിലൂടെ അവർ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ദേശിയ ജനാതിപത്യ സഖ്യം ഈ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തുമെന്നും, ജനാതിപത്യ വിശ്വാസികളും ദേശീയബോധമുള്ള എല്ലാ പൗരന്മാരും ദേശിയ ജനാധിപത്യ സഖ്യ സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യണമെന്നും അദ്ദേഹം സ്ഥാനാര്ത്ഥിസംഗമത്തില് അഭ്യർത്ഥിച്ചു. വിവിധ നിയോജക മണ്ഠലങ്ങളില്‍ നിന്നുമായി പരിപാടിയിൽ പങ്കെടുത്ത സ്ഥാനാർത്ഥികൾ പ്രവാസി മലയാളികളുടെ കുടുംബാഗങ്ങളുടെ വോട്ടുകള്‍ക്കായി അഭ്യർത്ഥന നടത്തി. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ആയിരത്തോളം ആള്‍ക്കാരാണ് പങ്കെടുത്തത്. ബിപിപി ഭാരവാഹികളായ ബിനോയ് സെബാസ്റ്റ്യൻ, എം.കെ. സുമോദ്, അജികുമാർ ആലപുരം എന്നിവര്‍ സംസാരിച്ചു. സിന്ധു സുരേന്ദ്രൻ പരിപാടി അവതരിപ്പിക്കുകയും രോഹിത് ശ്യാം പ്രാർത്ഥനയും ആലപിച്ചു.
Comments