റിയാദ്: സൗദി അറേബ്യയിലെ ഏകദിന കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. 673 പുതിയ കൊറോണ കേസുകൾ ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത്. കൂടാതെ 7 മരണങ്ങളും 504 രോഗമുക്തിയും കൂടി രേഖപ്പെടുത്തിയതോടെ സൗദിയിൽ ആകെ സ്ഥിരീകരിച്ച കേസുകൾ 392682 ഉം മരണങ്ങൾ 6697 ഉം രോഗമുക്തി 379816 ഉം കടന്നു. റിയാദ് മേഖലയിൽ ആണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. നിലവിൽ ചികിത്സയിൽ ഉള്ള 6169 കേസുകളിൽ 782 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.
Comments