റായ്പൂർ: കേന്ദ്രമന്ത്രി അമിത് ഷാ ബീജാപൂരിലെത്തി. ഇന്നലെ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരബലിദാനം വഹിച്ച സൈനികരുടെ മൃതശരീരത്തിൽ അമിത് ഷാ പുഷ്പചക്രം സമർപ്പിച്ചു. സി.ആർ.പി.എഫ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അമിത് ഷാ പോരാട്ടം നടന്ന ഭൂമിയിലെത്തിയത്. പോസ്റ്റ് മാർട്ടം നടത്തിയ 14 സൈനികരുടെ മൃതശരീര ത്തിലാണ് അമിത് ഷാ പുഷ്പചക്രം അർപ്പിച്ചത്.
ആകെ 23 സൈനികരാണ് ഇന്നലെ നടന്ന ഏറ്റുമുട്ടലിനിടെ ബലിദാനികളായത്. ഇതിനിടെ സൈനികർ 30 കമ്യൂണിസറ്റ് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. രാവിലെ വിമാനമിറങ്ങി അമിത് ഷായെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗൽ സ്വീകരിച്ചു.
Comments