കുട്ടനാട്: കുട്ടനാട്ടിൽ വോട്ട് ചെയ്യാനെത്തിയ വൃദ്ധയെ സിപിഎം പ്രവർത്തകൻ മർദ്ദിച്ചതായി ആരോപണം. കുട്ടനാട് ചങ്ങങ്കരി സ്വദേശിനി 75 വയസുള്ള സന്താനവല്ലിക്കാണ് മർദ്ദനമേറ്റത്.
സംസ്ഥാന സർക്കാർ പെൻഷൻ വാങ്ങിയിട്ട് ബി.ജെ.പിക്ക് വോട്ട് ചെയ്തെന്ന് പറഞ്ഞായിരുന്നു മർദ്ദിച്ചത്. വൃദ്ധയെ എടത്വ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചങ്ങങ്കരി ദേവസ്വം ബോർഡ് സ്ക്കൂളിലെത്തി വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു അക്രമം. സിപിഎം പ്രവർത്തകനായ കമലാസനൻ ആണ് ഇവരെ മർദ്ദിച്ചത്.
Comments