തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിലും ആവേശം ഒട്ടും കുറയാതെ കേരളത്തിൽ വിധിയെഴുത്ത്. സംസ്ഥാനത്ത് ഉച്ചവരെയുള്ള പോളിംഗ് 50 ശതമാനം കടന്നു. ശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തും കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴക്കൂട്ടത്ത് 46.74 ശതമാനം പോളിംഗും കണ്ണൂരിൽ 53. 21 ശതമാനവും കോഴിക്കോട് 50.10 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്.
കണ്ണൂരിൽ ഉച്ചയോടെ 53.21 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കണ്ണൂരിലെ മിക്ക മണ്ഡലങ്ങലിലും പോളിംഗ് 60 ശതമാനത്തോട് അടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് 44.52 ശതമാനവും, കൊല്ലം 41. 61 ശതമാനവും, പത്തനംതിട്ടയിൽ 46.43 ശതമാനവും, ആലപ്പുഴയിൽ 49.16 ശതമാനവും, കോട്ടയം 47.91 ശതമാനവും, ഇടുക്കിയിൽ 45. 52 ശതമാനവും, എറണാകുളം 50.11 ശതമാനവും, തൃശൂർ 50.20 ശതമാനവും, പാലക്കാട് 52.14 ശതമാനവും, മലപ്പുറം 46.19 ശതമാനവും, കോഴിക്കോട് 50.10 ശതമാനവും വയനാട്ടിൽ 48.67 ശതമാനവും കാസർഗോഡ് രണ്ട് മണിവരെ 48.16 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
Comments