തൃശൂർ: വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തിയ വൃദ്ധന് വോട്ട് ചെയ്യാനായില്ല. രേഖകളിൽ മരിച്ചു പോയി എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യുന്നത് തടഞ്ഞത്. ചേലക്കര എസ്എംടി സ്കൂളിൽ 81 ബി ബ്ലോക്കിൽ വോട്ട് ചെയ്യാനെത്തിയ വയോധികനായ അബ്ദുൾ ബുഹാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
ഉദ്യോഗസ്ഥരുടെ വാദം കേട്ട് ഞെട്ടിയ അബ്ദുൾ ബുഹാരി പോളിംഗ് ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ചേലക്കര പഴയന്നൂരിൽ പനയാംപാടത്ത് മാധവൻ എന്ന വയോധികനും ഇത്തരത്തിൽ വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
മാധവൻ ബൂത്തിലെത്തിയപ്പോൾ ഇയാൾ പോസ്റ്റൽ വോട്ട് ചെയ്തതായി പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു. എന്നാൽ പോസ്റ്റൽ വോട്ട് ചെയ്തിട്ടില്ലെന്ന് ഇയാൾ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു.
Comments