പത്തനംതിട്ട : ആറന്മുളയിൽ കൊറോണ രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ജൂണിൽ വിചാരണ ആരംഭിക്കും. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ജൂൺ മൂന്ന് മുതൽ വിചാരണ ആരംഭിക്കും.
ആദ്യം പീഡനത്തിനിരയായ പെൺകുട്ടിയുടെ വിസ്താരമാണ് നടക്കുക. ശേഷം കേസിലെ സാക്ഷികളെ വിസ്തരിക്കും. ഇത് പൂർത്തിയായ ശേഷമായിരിക്കും പ്രതി നൗഫലിന്റെ വിചാരണ.
2020 സെപ്തംബർ അഞ്ചിന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊറോണ സ്ഥിരീകരിച്ച 19 കാരിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഡ്രൈവർ ആയിരുന്ന നൗഫൽ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. നൗഫൽ ബോധപൂർവ്വമാണ് ഇത് ചെയ്തതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
Comments