കണ്ണൂർ : പാനൂരിൽ സിപിഎം- ലീഗ് സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സമാധാനയോഗം വിളിച്ച് ജില്ലാ കളക്ടർ. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് യോഗം. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്നും, പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങണമെന്നും കളക്ടർ ടി.വി സുഭാഷ് ആവശ്യപ്പെട്ടു.
സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ സിപിഎം ഓഫീസുകൾക്ക് നേരെയും, അനുഭാവികളുടെ കടകൾക്ക് നേരെയും വ്യാപക ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടർ സമാധാന യോഗം വിളിച്ചത്.
പെരിങ്ങത്തൂർ ടൗൺ, ആച്ച് മുക്ക് എന്നിവിടങ്ങളിലെ സിപിഎം ബ്രാഞ്ച് ഓഫീസുകൾക്കാണ് ലീഗ് പ്രവർത്തകർ തീയിട്ടത്. പെരിങ്ങത്തൂർ ലോക്കൽ കമ്മറ്റി ഓഫീസും അടിച്ചുതകർത്തിട്ടുണ്ട്.
Comments