തിരുവനന്തപുരം : വിളവൂർക്കല്ലിൽ സിപിഎം-ബിജെപി സംഘർഷം. സിപിഎം പ്രവർത്തകർ ഗർഭിണിയായ യുവതിയെ ആക്രമിച്ചു. വിളവൂർക്കൽ പഞ്ചായത്തിലെ ബിജെപി അംഗം ശാലിനിയുടെ മകൾ ദേവുവിനാണ് മർദനമേറ്റത്. ബിജെപി പ്രവർത്തകരാണ് പരാതി നൽകിയത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഘർഷത്തിനിടെ സിപിഎം പ്രവർത്തകർ യുവതിയെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവരെ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപിയുടെ ആംബുലൻസും സിപിഎം പ്രവർത്തകർ തകർത്തു.
Comments