മലപ്പുറം : മലപ്പുറത്ത് വീണ്ടും എൽഡിഎഫ്, യുഡിഎഫ് സംഘർഷം. ഒരു ഡിവൈഎഫ്ഐ പ്രവർത്തകനും മൂന്ന് യൂഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. മുത്തേടത്താണ് സംഘർഷമുണ്ടായത്.
തെരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഇവിടെ ഏറ്റുമുട്ടൽ നടന്നത്. ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മിറ്റി അംഗം ക്രിസ്റ്റി ജോണിനാണ് പരിക്കേറ്റത്. ഇയാളെ എടക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഡിഎഫ് പ്രവർത്തകരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments