തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ എംബിഎ ഉള്‍പ്പടെയുള്ള മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, ബിഎഡ് , ബിഎസ് സി പോസ്റ്റ് ബേസിക് നഴ്‌സിംഗ് എന്നിവയുടെ പ്രവേശന പരീക്ഷ ഏപ്രില്‍ 11, ഞായറാഴ്ച നടക്കും. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണിവരെയാണ് പരീക്ഷ. ദേശീയതലത്തില്‍ 120 പരീക്ഷാകേന്ദ്രങ്ങളിലായി 40,170 ഓളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത് .
ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴില്‍ മാര്‍ ഇവാനിയസ് കോളേജ് നാലാഞ്ചിറ, തിരുവനന്തപുരം, എസ് .എന്‍ കോളേജ് കൊല്ലം, എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഹാള്‍ടിക്കറ്റ് ഇഗ്‌നോയുടെ ഔദ്യോഗീക വെബ്‌സൈറ്റ് ആയ www.ignou.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാര്‍ത്ഥികള്‍ പ്രവേശന പരീക്ഷ ആരംഭിക്കുന്നതിന് 45 മിനിറ്റ് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പരീക്ഷാകേന്ദ്രം മാറ്റുന്നതിനുള്ള അഭ്യര്‍ത്ഥന സ്വീകരിക്കുന്നതല്ല.
ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റാത്തവര്‍ തിരുവനന്തപുരം മേഖലാ കേന്ദ്രത്തെ സമീപിക്കണം.
Comments