തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊറോണ സ്ഥിരീകരിച്ചു. നിലവിൽ മുഖ്യമന്ത്രിയ്ക്ക് രോഗ ലക്ഷണങ്ങളില്ല. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. നിലവിൽ കണ്ണൂരിലെ വീട്ടിലാണ് മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിയ്ക്കും രോഗം സ്ഥിരീകരിക്കുന്നത്.
മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് നിരവധി യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
Comments