തൃശൂര്‍ ; മെഡിക്കല്‍ കോളജ് വരാന്തയിലെ ”റാ റാ റാസ്പുടിന്… ലവര് ഓഫ് ദ് റഷ്യന്‍ ക്വീന്‍…” എന്ന നൃത്തത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നവീനും ജാനകിക്കും അഭിനന്ദനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ.
കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ് എന്നും കൂടുതൽ മികച്ച പ്രകടനങ്ങളുമായി ഇരുവർക്കും മുന്നോട്ടു വരാൻ കഴിയട്ടെ എന്നും സന്ദീപ് പറഞ്ഞു. സംഗതി പൊരിച്ചൂ ട്ടാ… എന്ന് പറഞ്ഞാണ് ബിജെപി വക്താവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നുവെന്നും . ജാനകിയുടെ എക്സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചുവെന്നും സന്ദീപ് വാര്യർ കുറിച്ചു. നവീന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നൃത്തവീഡിയോ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്. വയനാട് കളക്ടര്‍ അടക്കമുള്ളവര്‍ ഈ വീഡിയോ ഫേസ്ബുക്ക് പേജുകളിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുകള്‍നിലയിലെ വരാന്തയിലായിരുന്നുഇരുവരും ഡാന്‍സ് കളിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്റെയും ഡാന്‍സ് വീഡിയോ… പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു…
അവരുടെ ഒരു ഇന്റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും.
തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..
Comments