കോഴിക്കോട് : ബാലുശ്ശേരിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കരുമലയിൽ വൈകീട്ടോടെയായിരുന്നു സംഭവം.
യുഡിഎഫിന്റെ പ്രകടനത്തിനിടെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പരിക്കേറ്റവരെ താമരശ്ശേരിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിക്കുകൾ ഗുരുതരമല്ലാത്തതിനാൽ ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
വൈകീട്ട് മലപ്പുറത്തും എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഭവത്തൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനും, മൂന്ന് യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
Comments