പത്തനംതിട്ട : റാന്നിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചേത്തയ്ക്കൽ സ്വദേശികളായ ശബരി ജിത്തു എന്നിവരാണ് മരിച്ചത്. മാടത്തരുവിയിൽ വൈകീട്ടായിരുന്നു സംഭവം.
സുഹൃത്തായ ദുർഗാദത്തിനൊപ്പമായിരുന്നു ഇവർ അരുവിയിൽ കുളിക്കാൻ എത്തിയത്. പാറയുടെ മുകളിൽവെച്ചിരുന്ന മൊബൈൽ ഫോൺ എടുക്കാനായി ദുർഗാദത്ത് പോയപ്പോഴായിരുന്നു സംഭവം. പോയി വന്നപ്പോൾ പാറയുടെ ഉള്ളിലെ അള്ളിൽ ശബരിയും, ജിത്തുവും കുടുങ്ങിക്കിടക്കുന്നതാണ് കണ്ടത്. തുടർന്ന്് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ എത്തിയപ്പോഴേക്കും ഇരുവരും മരിക്കുകയായിരുന്നു.
ഇവരുടെ മൃതദേഹം റാന്നി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. രണ്ട് പേരും ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്.
Comments