കോഴിക്കോട്: 50 കിലോയിൽ അധികം സ്വർണവുമായി രാജസ്ഥാൻ സ്വദേശികൾ പോലീസിന്റെ പിടിയിൽ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവർ പിടിയിലായത്. വ്യാഴാഴ്ച രാത്രി സ്റ്റേഷനിലെത്തിയ മംഗള എക്സ്പ്രസിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.
സഹോദരങ്ങളാണ് പിടിയിലായവർ. ഇവരെ കൂടുതൽ തെളിവെടുപ്പിനായി ജിഎസ്ടി ഉദ്യോഗസ്ഥർക്ക് കൈമാറി. പിടിച്ചെടുത്ത സ്വർണത്തിന് ബില്ല് ഉണ്ടെന്ന് സഹോദരങ്ങൾ പോലീസിൽ അറിയിച്ചു. എന്നാൽ ഇത്രയധികം സ്വർണത്തിന് ഡയറക്ട് ജിഎസ്ടി ബിൽ നൽകാറില്ലെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി.
80 ലക്ഷത്തോളം രൂപ നികുതി വെട്ടിച്ചാണ് സ്വർണം കൊണ്ടുവന്നത്. തൃശൂരിലേക്കാണ് സ്വർണം കൊണ്ടുവന്നതെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. ആർടിഎഫിന്റെ ഡിറ്റാച്ച്മെന്റ് സംഘത്തിന് ലഭിച്ച വിവരം അനുസരിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
Comments