അബുദാബിയിലെ കാസർകോട് കാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി കുട്ടികൾക്കായി സംഘടിപ്പിച്ച പത്ത് ദിവസം നീണ്ടുനിന്ന അവധികാല ക്യാമ്പ് സമാപിച്ചു. “അറിവിൽ പത്തായം” എന്ന് പേരിട്ട ക്യാമ്പിൽ പത്ത് ദിവസങ്ങളിലായി നാട്ടിലും യു.എ.ഇ. യിലുമുള്ള പ്രഗല്ഭരാണ് ഔൺലൈൻ ആയി ക്ലാസ്സുകൾ എടുത്തത്. പത്ത് വിത്യസ്ത വിഷയങ്ങളിൽ പത്ത് പ്രമുഖ ട്രയിനർമാർ വന്ന് ക്ലാസ്സെടുക്കുന്നത് യു. എ. ഇ. യിലെ പ്രവാസി സംഘടനകൾക്കിടയിൽ വളരെ വിരളമാണ്.പ്രശസ്ത യുവ ഏഴുത്ത്കാരനും തിരകഥാകൃത്തുമായ പി.വി. ഷാജികുമാറാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത് . ഓരോ ദിവസത്തെയും ക്യാമ്പ് നിയന്ത്രിച്ചത് കുട്ടികൾ തന്നെയാണ്. ക്യാമ്പിൽ പയസ്വിനി കുടുംബത്തിലെ അൻപതോളം കുട്ടികൾ പങ്കെടുത്തു.കാമ്പിന്റെ പ്രവർത്തനങ്ങൾക്ക് പയസ്വിനി പ്രസിഡണ്ട് ടി.വി. സുരേഷ് കുമാർ, സെക്രട്ടറി വിശ്വംഭരൻ കാമലോൻ, വൈസ്. പ്രസിഡണ്ട് ശ്രീജിത്ത് എ. കെ, ദീപ ജയകുമാർ , ആർട്സ് സെക്രട്ടറി ഉമേശ് കാഞ്ഞങ്ങാട്, ക്യാമ്പ് കോർഡിനേറ്റർമാരായ സുനിൽ ബാബു, രമേശ് ദേവരാഗം,കവിത സുനിൽ, ശ്വേത അജീഷ് , അശ്വതി ശ്രീജിത്ത്, ഷീത സുരേഷ്, ചൈതന്യ അഭിലാഷ്, ശ്രീനി ഹരി,ചിത്ര ശ്രീവൽസൻ എന്നിവർ നേതൃത്വം നൽകി.
Comments