തിരുവല്ല : വിജയകൃഷ്ണൻ ചെരിഞ്ഞ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ സമരവുമായി ആനപ്രേമികളും, ഭക്തരും. വനിതകൾ ഉൾപ്പെടെയുള്ള ഭക്തരാണ് നാമജപ മാർച്ച് നടത്തിയത്. സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് അർഹമായ ശിക്ഷ നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നാരംഭിച്ച മാർച്ച് പടിഞ്ഞാറെ നടയിലെ ആനക്കൊട്ടിലിൽ സമാപിച്ചു. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ മാർച്ചു നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കൊറോണ ആശങ്ക നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷൻ മാർച്ചിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഇവർ പറഞ്ഞു.
Comments