കോട്ടയം : ഫോട്ടോയ്ക്ക് വേണ്ടി തലയുയർത്തി നിൽക്കാതിരുന്ന ആന്ക്ക് ക്രൂര മർദ്ദനം. ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് ശേഷം ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഭവം. കോട്ടയം പാമ്പാടി സ്വദേശിയുടെ ആന പാമ്പാടി സുന്ദരനാണ് മർദ്ദനമേറ്റത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒന്നാം പാപ്പാൻ ഒളിവിൽ പോയി.
മാർച്ച് 25 നാണ് സംഭവം. ഫോട്ടോയ്ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയോട് ആജ്ഞാപിക്കുകയും അത് ചെയ്യാതെ വന്നപ്പോൾ വടിയെടുത്ത് അടിക്കുകയുമാണ് പാപ്പാൻ ചെയ്തത്. ആനയെ ക്രൂരമായി മുഖത്തിടിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
ആനയെ മർദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതർ നിയമ നടപടി ആരംഭിച്ചു. എന്നാൽ പാപ്പാൻ ഒളിവിലാണ്. ആനപ്രേമികൾക്കിടയിൽ പേരുകേട്ട എഴുന്നളളിപ്പാനയാണ് പാമ്പാടി സുന്ദരൻ.
ഈ ഫോട്ടോയ്ക്ക് വേണ്ടി ചെയ്തതാണോ എന്നറിയില്ല. പക്ഷെ സ്ഥലവും ആളുകളും ആനയും ഇതു തന്നെയാണ്. ഇതുപോലുള്ള ഊളകളാണ് ആനകളുടെ ശാപം….
Posted by Krishnanath Venkataraman on Sunday, April 11, 2021
ഇതേ ഉടമയുടെ കീഴിലുള്ള പാമ്പാടി രാജനും നേരത്തെ തലപ്പൊക്ക മത്സരത്തിനിടെ മർദ്ദനമേറ്റിരുന്നു. പുറനാട്ടുകര ക്ഷേത്രത്തിൽ വെച്ചായിരുന്നു മത്സരം. സംഭവത്തിൽ ആനയുടെ പാപ്പാന്മാരായ പെരുമ്പാവൂർ സ്വദേശി രജീഷ്, ചാലക്കുടി സ്വദേശി സജീവൻ എന്നിവർക്കെതിരെ തൃശൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസെടുക്കുകയായിരുന്നു.
Comments