ന്യൂഡൽഹി : റഷ്യയുടെ കൊറോണ പ്രതിരോധ വാക്സിനായ സ്പുട്നിക് v യുടെ അടിയന്തിര ഉപയോഗത്തിന് രാജ്യത്ത് അനുമതി. വിദഗ്ധ സമിതിയാണ് വാക്സിന്റെ ഉപയോഗത്തിന് അനുമതി നൽകിയത്. വാക്സിൻ ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് ഡോ റെഡ്ഡീസ് ലബോറട്ടറി നൽകിയ അപേക്ഷ പരിശോധിക്കാൻ ഉച്ചയോടെയാണ് വിദഗ്ധ സമിതി യോഗം ചേർന്നത്.
രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അടിയന്തിരമായി വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ആഴ്ചയാണ് വാക്സിൻ കുത്തിവെയ്ക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് റെഡ്ഡീസ് ലബോറട്ടി ഡ്രഗ്സ് കൺട്രോളർ ജനറലിന് അപേക്ഷ നൽകിയത്. നിലവിൽ 52 രാജ്യങ്ങളിൽ സ്പുട്നിക് v ഉപയോഗിക്കുന്നുണ്ട്.
രണ്ട് ഡോസുകളുള്ള വാക്സിനാണ് സ്പുട്നിക് v. മോസ്കോയിലെ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വാക്സിൻ നിർമ്മിച്ചത്.
Comments