ന്യൂഡൽഹി: വേനൽക്കാലത്ത് കാട്ടിൽ നിന്നും മൃഗങ്ങൾ വെള്ളം തേടി ജനവാസകേന്ദ്രത്തിൽ എത്തുന്നത് പതിവാണ്. ഇത്തരത്തിൽ വെള്ളം തേടിയെത്തിയ പുലിക്കുട്ടി കിണറ്റിൽ വീണതിനെ തുടർന്ന് രക്ഷിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കിണറ്റിൽ കട്ടിലിറക്കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിക്കുട്ടിയെ രക്ഷിക്കുന്നത്.
നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരുമിച്ചാണ് പുലിക്കുട്ടിയെ പുറത്തെടുക്കാനുള്ള രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായത്. കട്ടിലിൽ കയറിയ പുലിക്കുട്ടി പേടി കാരണം തിരികെ വെള്ളത്തിലേക്ക് ചാടുന്നതും വീഡിയോയിൽ കാണാം. വീണ്ടും കട്ടിൽ താഴ്ത്തി കൊടുത്ത് പുലിയെ കട്ടിലിലേക്ക് തന്നെ തിരികെ കൊണ്ടുവന്ന് മുകളിലേക്ക് വലിച്ച് ഉയർത്തുകയായിരുന്നു.
പുറത്തിറങ്ങിയ പുലിക്കുട്ടി കാട്ടിലേക്ക് തന്നെ തിരികെ പോയെന്ന് രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നാട്ടുകാരുടെ സംരക്ഷണവും മൃഗങ്ങളുടെ സംരക്ഷണവും തങ്ങളുടെ കടമയാണ്. വേനൽക്കാലമായതിൽ ഇത്തരത്തിൽ ഒരുപാട് സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Baby leopard jumps onto cot people made to save him 🧡 pic.twitter.com/tIIHQ4E2I4
— The Dodo (@dodo) April 12, 2021
Comments