ഭാരതീയ വിദ്യാഭവൻ ഗൾഫിന്റെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഏറ്റവുംപുതിയ സംരംഭമായ പേൾ വിസ്ഡം സ്കൂൾ ഒരുവർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ആഘോഷം സംഘടിപ്പിച്ചു. മാനേജ്മെന്റ്, അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർഥികൾ ഉൾപ്പെടെ എല്ലാവരും പങ്കെടുത്തു.പരിപാടിയിൽ ഭാരതീയ വിദ്യാഭവൻ ഗൾഫ് ചെയർമാൻ എൻ.കെ. രാമചന്ദ്രൻ മേനോൻ വിദ്യാർഥികളുമായി സംവദിച്ചു. വൈസ് പ്രിൻസിപ്പൽ ജെയ്മി ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂൾ മാഗസിന്റെ ആദ്യപതിപ്പ് വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ പ്രകാശനം ചെയ്തു.വൈഭവ് മേനോൻ സ്വാഗതവും ലാമിയ റാഫി നന്ദിയും പറഞ്ഞു.വിദ്യാർഥികളുടെ മികവിനെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി അവാർഡ് ദാന ചടങ്ങും നടന്നു. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികളും പരിപാടിയുടെ ഭാഗമായി. അബു ഹെയിലിൽ 2020 ഏപ്രിലിലാണ് സ്കൂൾ ആരംഭിച്ചത്.
Comments