ഫ്ലാറ്റുകളിലും ലേബർ ക്യാമ്പുകളിലും വിഷുക്കണി കണ്ടാണ് പ്രവാസികളുടെ ഇന്നത്തെ ദിവസം തുടങ്ങിയത്.പ്രവർത്തി ദിവസമായതിനാൽ കണികാണുന്നതിൽ മാത്രം ഒതുങ്ങി പല പ്രവാസികളുടെയും വിഷു ആഘോഷം.കുടുംബങ്ങളായി താമസിക്കുന്നവർ രാവിലെ കണികണ്ട് മുതിർന്നവരിൽ നിന്നും കൈയിനീട്ടം സ്വീകരിച്ച് പരംമ്പാരാഗത രീതിയിൽ തന്നെ വിഷു ആഘോഷത്തിന് തുടക്കം കുറിച്ചു. കണി ഒരുക്കേണ്ട സാധനങ്ങൾ എല്ലാം നാട്ടിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് തന്നെ ഹൈപ്പെർമാർക്കറ്റുകളിൽ എത്തിയതിനാൽ മനോഹരമായ കണി ഒരുക്കാൻ പ്രവാസികൾക്ക് സാധിച്ചു.കോറോണയുടെ പശ്ചാത്തലത്തിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടിലേക്ക് ക്ഷണിച്ചുള്ള വിപുലമായ രീതിയിലുള്ള ആഘോഷം ഇത്തവണയില്ല. ഇന്നു പ്രവൃത്തി ദിവസമാണെങ്കിലും ചിലർ അവധിയെടുത്ത് സദ്യയൊരുക്കി വിഷു കെങ്കേമമാക്കി കൊറോണ ഭീഷണിയിൽ കഴിയുന്ന പ്രവാസി മനസ്സുകളിൽ ആത്മവിശ്വാസമേകുന്ന നിറക്കാഴ്ചകളാണ് വിഷു സമ്മാനിച്ചിരിക്കുന്നത്..
Comments