മുർഷിദാബാദ്: ബംഗാളിൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊറോണ ബാധിച്ച് മരിച്ചു. മുർഷിദാബാദിലെ സംഷേർഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർത്ഥി റിസായുൾ ഹഖ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രാത്രിയോടെ നില വഷളായതിനെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പുലർച്ചെയായിരുന്നു മരണം.
ഏപ്രിൽ ഇരുപത്തിയാറിനായിരുന്നു സംഷേർഗഞ്ചിൽ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസ് സംസ്ഥാനഘടകം റിസായുൾ ഹഖിന് ആദരാഞ്ജലി അർപ്പിച്ചു.
Comments