ഹരിദ്വാര്‍ : കുംഭമേളയില്‍ വോളന്റിയർമാരായി പങ്കെടുക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകർക്ക് സ്പെഷ്യല്‍ പോലീസ് പദവി നല്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കൊറോണവ്യാപനം പോലും അതിജീവിച്ചാണ് ആർ എസ് എസ് പ്രവർത്തകർ കുംഭമേളയിൽ സഹായഹസ്തങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്നത് .
സാധാരണ കുംഭമേളയിൽ ആർ എസ് എസ് വോളന്റിയർമാരായി എത്താറുണ്ടെങ്കിലും ഇതാദ്യമായാണ് സ്പെഷ്യല്‍ പോലീസ് പദവി നല്‍കുന്നത് . 1,553 ആർഎസ്എസ് വോളന്റിയർമാരാണ് ഇക്കുറി കുംഭമേള സ്ഥലത്തുള്ളത് .
തിരിച്ചറിയൽ കാർഡുകളും തൊപ്പിയും ജാക്കറ്റും പോലീസ് ഇവർക്ക് നൽകിയിട്ടുണ്ട്. അവർ ട്രാഫിക് , ആൾക്കൂട്ട നിയന്ത്രണത്തിൽ മികച്ച പ്രകടനമാണ് മികച്ച പ്രകടനമാണ് ആർ എസ് എസ് പ്രവർത്തകർ കാഴ്ചവയ്ക്കുന്നതെന്ന് എസ് പി ബീരേന്ദ്ര പ്രസാദ് ഡാബ്രൽ പറഞ്ഞു. മാർച്ചിൽ തന്നെ കുംഭമേളയിൽ എസ്പിഒകളായി പ്രവർത്തിക്കാൻ സന്നദ്ധപ്രവർത്തകരോട് ആവശ്യപ്പെട്ടുകൊണ്ട് ഐ.ജി സഞ്ജയ് ഗുഞ്ച്യാൽ ആർഎസ്എസുമായി ബന്ധപ്പെട്ടിരുന്നു.
കുംഭ മേളയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള 18 നും 50 നും ഇടയിൽ പ്രായമുള്ള സന്നദ്ധപ്രവർത്തകരുടെ വിശദാംശങ്ങൾ നൽകാൻ എല്ലാ ജില്ലാ ആർഎസ്എസ് യൂണിറ്റുകൾക്കും അദ്ദേഹം കത്തെഴുതുകയും ചെയ്തിരുന്നു . ഹരിദ്വാർ സിറ്റി, ഘട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഡൈവേർഷൻ പോയിൻറുകൾ, തെഹ്രി, പൗരി, ജില്ലാ അതിർത്തികൾ എന്നിവിടങ്ങളിലെല്ലാം ആർ എസ് എസ് സന്നദ്ധപ്രവർത്തകരുണ്ട് .
Comments