തൃശൂർ: ഫോട്ടോയിൽ തലയുയർത്തി നിന്നില്ലെന്ന കാരണത്താൽ ആനയെ മർദ്ദിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാൻ കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം.
ആനയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതോടെ പാപ്പാൻ ഒളിവിൽ പോകുകയായിരുന്നു. മാർച്ച് 25നാണ് സംഭവം. ഫോട്ടോയ്ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയോട് ആവശ്യപ്പെടുകയും അത് ചെയ്യാതെ വന്നപ്പോൾ വടിയെടുത്ത് അടിക്കുകയുമാണ് പാപ്പാൻ ചെയ്തത്.
ആനയെ ക്രൂരമായി മുഖത്തിടിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒളിവിൽ കഴിയുന്ന പാപ്പാനെ തേടിയുള്ള അന്വേഷണത്തിലായിരുന്നു വനംവകുപ്പ്.
ഈ ഫോട്ടോയ്ക്ക് വേണ്ടി ചെയ്തതാണോ എന്നറിയില്ല. പക്ഷെ സ്ഥലവും ആളുകളും ആനയും ഇതു തന്നെയാണ്. ഇതുപോലുള്ള ഊളകളാണ് ആനകളുടെ ശാപം. കോപ്പിലെ ഫോട്ടോഗ്രാഫി. അവന്റെ ഫോട്ടോയുടെ അടിയിൽ പോയി ഈ വീഡിയോ ഇട്ടാൽ അവന് ഡിലീറ്റ്.ചെയ്യാം. ഇതിപ്പോൾ അവൻ ഈ ഫോട്ടോ ഡിലീറ്റ് ചെയ്താലും വീഡിയോ ഇവിടെ തന്നെ നിൽക്കും. പരനാറികൾ..https://m.facebook.com/photo.php?fbid=2543878079253205&id=100008931135941&set=a.1387188178255540&source=48
Posted by Krishnanath Venkataraman on Sunday, April 11, 2021
Comments