റോഡ് അപകടങ്ങള്‍ നിത്യ സംഭവങ്ങളാണ്. റോഡില്‍ ഇറങ്ങുന്നത് തന്നെ സുരക്ഷിതമല്ല എന്ന് വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എവിടെ എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാം. പല അപകടങ്ങള്‍ ദിവസേന ഉണ്ടാകാറുണ്ട്. എന്നാല്‍ അവയില്‍ പലതും തന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് കൊണ്ടാവണം എന്നില്ല. മറ്റുള്ളവരുടെ അശ്രദ്ധയും അപകടം ക്ഷണിച്ചു വരുത്താം. ഇവിടെ നിയന്ത്രണം വിട്ട് പാഞ്ഞു വന്ന കാറില്‍ നിന്ന് നാലു വയസുകാരനായ മകനെ രക്ഷിക്കുന്ന അച്ഛന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.റഷ്യയിലെ സെറ്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സംഭവം നടന്നത്.
കടയില്‍ നിന്ന് സാധനം വാങ്ങി പുറത്തിറങ്ങി നില്‍ക്കുകയാണ് അച്ഛനും മകനും. ഈ സമയത്താണ് റിവേഴ്സ് ഗിയറില്‍ നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞു വന്നത്. ഈ സമയം അപകടം മണത്ത അച്ഛന് മകനെ വാരിയെടുത്ത് അരികിലേക്ക് മാറി നിമിഷങ്ങള്‍ക്കുളളില്‍ കടയിലേക്ക് കാര്‍ ഇടിച്ചു കയറി. തലനാരിഴയ്ക്കാണ് അച്ഛനും മകനും ആ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഈ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കാര്‍ കടയില്‍ ഇടിച്ചു കയറുന്ന സമയത്ത് അതിവേഗത്തില്‍ പാഞ്ഞു വരുന്നത് ശ്രദ്ധിക്കാതെ അവിടെ തന്നെ നിന്നിരുന്നു എങ്കില്‍ സംഭവം മറ്റൊന്നായി മാറുമായിരുന്നു. നാലുവയസുകാരനും അച്ഛനും ഗുരുതരമായി പരിക്കേല്‍ക്കുമായിരുന്നു എന്ന് ആ വീഡിയോ കണ്ടാല്‍ വ്യക്തമാണ്.
അപകടങ്ങള്‍ പരമാവധി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ചില റോഡ് നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കിയാലും ആളുകള്‍ പുച്ഛത്തോടെ തള്ളിക്കളയുകയാണ് പതിവ്.
അല്പം ചിലകാര്യങ്ങളില്‍ ശ്രദ്ധാലുക്കളായാല്‍ വരാനിരിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാവുന്നതാണ്. .
Comments