കൊറോണ കാലം അതിജീവനത്തിന്റെ കാലമാണ് എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. ഈ സമയത്ത് പലരും ജീവിതത്തില്‍ പലതരത്തിലുള്ള വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. പ്രിയപ്പെട്ടവരെ ഒരു നോക്കു പോലും കാണാന്‍ കഴിയാതെ നിരവധി പേരാണ് പലയിടങ്ങളിലായി താമസിക്കുന്നത്. എന്തിനേറെ കുഞ്ഞുങ്ങളെ കാണാതെ വിഷമിക്കുന്ന നിരവധി അമ്മമാരുണ്ട്. കൊറോണ വ്യാപനം കാരണം ഒരുപാട് പേര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ആളുകളില്‍ നിന്ന് അകന്നു കഴിയേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ മാസങ്ങളോളം കാണാതിരുന്ന ശേഷം വീണ്ടും കണ്ടു മുട്ടിയ രണ്ട് വ്യക്തികളുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
കൊറോണ വ്യാപന ഘട്ടത്തില്‍ മാസത്തോളം പിരിഞ്ഞിരുന്ന വൃദ്ധ ദമ്പതികളുടെ കൂടിച്ചേരലിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മാന്‍സ്ഫീല്‍ഡ് സ്വദേശികളായ എണ്‍പത്തി ഒന്‍പതുകാരിയായ മേരി ഡേവിസും ഭര്‍ത്താവ് ഗോര്‍ഡനുമാണ് ഈ വീഡിയോയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം കെയര്‍ ഹോമിലേക്ക് മാറിയ ഗോര്‍ഡനെ കൊറോണ നിബന്ധനകള്‍ മൂലം മേരിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരി ആയപ്പോഴേക്കും മേരിയും മറ്റൊരു കെയര്‍ ഹോമിലേക്ക് മാറിയിരുന്നു. ഒരാഴ്ച മുന്‍പ് ഇവരെ രണ്ടു പേരേയും ഒരേ കെയര്‍ ഹോമിലേക്ക് മാറ്റിയത്.
നാളുകള്‍ക്കു ശേഷം പരസ്പരം കാണുന്ന ഇരുവരും പരസ്പരം ആശ്ലേഷിച്ചും ചുംബിച്ചും സന്തോഷം പങ്കിടുന്നതാണ് വീഡിയോയിലുള്ളത്. ഈ വൃദ്ധ ദമ്പതികളുടെ പുനഃസമാഗമത്തിന്റെ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ദിനം പ്രതി കൊറോണ വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പ്രതിദിന കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ലോകത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ യാത്രകള്‍ക്കുളള വിലക്ക് ശക്തമാക്കും. ഇനിയും പ്രിയപ്പെട്ട ആളുകളില്‍ നിന്ന് അകന്നു കഴിയേണ്ടതായി വരാം.
Comments