കണ്ണൂർ : കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് ഭക്തരുടെ പ്രവേശനം വിലക്കി. അടുത്ത പത്ത് ദിവസത്തേക്കാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന കടകളും അടച്ചിടും. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡിലടക്കം കൊറോണ കൂടിവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
കണ്ണൂരിലെ ആന്തൂർ നഗരസഭയുടെ ഭാഗമായ വാർഡിലാണ് പറശ്ശിനി ശ്രീമുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത്. ഇതിന് തൊട്ടടുത്തുള്ള വാർഡുകളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ മാസം 30 വരെയാകും പ്രവേശനവിലക്ക്.
കൊറോണ മഹാമാരിയുടെ ആദ്യഘട്ടത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. അന്ന് ചടങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. ഈ ദിവസങ്ങളിലും സമാനമായ രീതിയിൽ ചടങ്ങുകൾ നടത്താനാണ് തീരുമാനം.
Comments