തിരുവനന്തപുരം : കൊറോണ പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. ജനറൽ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം വാക്സിൻ ഡോസ് സ്വീകരിച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മകൻ അരുൺ കുമാറും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണെന്ന് വാക്സിൻ എടുത്ത ശേഷം വി.എസ് ഫേസ്ബുക്കിൽ കുറിച്ചു. കരുതലും അച്ചടക്കവും അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് ആറിനാണ് വി.എസ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
Comments