ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കൊറോണ. അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം ഉള്ളതായി കണ്ടെത്തിയത്.
എയിംസിലെ ട്രോമാ സെന്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മൻമോഹൻസിംഗുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന് അദ്ദേഹം കൊറോണയെ പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ കത്ത് നൽകിയിരുന്നു.
Comments