ഇന്ത്യയിൽ നിന്നു ദുബായിലേയ്ക്കു വരുന്നവർക്ക് യാത്രപുറപ്പെടുന്നതിനു 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കും.
ഈ മാസം 22 മുതൽ ഇന്ത്യയിൽ നിന്നു ദുബായിലേയ്ക്കു വരുന്നവർക്ക് യാത്രപുറപ്പെടുന്നതിനു 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കും. 48 മണിക്കൂറിനകം എടുത്ത കൊറോണ പരിശോധനാ ഫലം ഹാജരാക്കണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ ട്വീറ്റ് ചെയ്തു.നിലവിൽ ദുബൈയിലേക്ക് യാത്ര ചെയ്യാൻ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലമാണ് വേണ്ടിയിരുന്നത്. എന്നാൽ, ഏപ്രിൽ 22 മുതൽ 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആയിരിക്കണം. ഇംഗ്ലീഷിലോ അറബികിലോ ഉള്ള സർടിഫിക്കറ്റുകളിൽ പരിശോധന നടത്തിയ തീയതി, സമയം എന്നിവയും സാംപിളെടുത്തതും ഫലം ലഭിച്ചതുമായ തീയതി, സമയം എന്നിവയും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, ഒറിജിനൽ റിപ്പോർട്ടുമായി ബന്ധിപ്പിക്കുന്ന ക്യൂ ആർ കോഡും നിർബന്ധമാണ്. യാത്രക്കാർ വരുന്ന സ്ഥലത്തെ ലാബിൽ നിന്നെടുത്ത സർടിഫിക്കറ്റു തന്നെയായിരിക്കണം ഇത്. വിമാന കമ്പനിയും ദുബായ് അധികൃതരും സര്‍ട്ടിഫിക്കറ്റ് വിശദമായി പരിശോധിക്കും. യാത്രപുറപ്പെടുന്ന സ്ഥലത്തെ അംഗീകൃത ലാബുകളിൽ നിന്നാണ് പി.സി.ആർ പരിശോധന നടത്തേണ്ടതെന്നും പുതിയ നിബന്ധനയിൽ വ്യക്തമാക്കുന്നുണ്ട്. എയർഇന്ത്യ എക്സ്പ്രസിനെ കൂടാതെ മറ്റ് വിമാനകമ്പനികളും പുതിയ നിബന്ധനകൾ 22 മുതൽ നടപ്പാക്കുമെന്ന്അറിയിച്ചിട്ടുണ്ട്
Comments