വാഷിംഗ്ടണ്‍: വാഷിംഗ്ടൺ: ഇന്ത്യയിൽ കൊറോണ രണ്ടാം തരംഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശവുമായി അമേരിക്ക. കൊറോണ പ്രതിരോധത്തിനുള്ള വാക്സിന് പൂര്‍ണമായി സ്വീകരിച്ചാലും നിലവിലെ രോഗ വ്യാപന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് അമേരിക്കയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അടിയന്തര ആവശ്യങ്ങള്ക്കായുളളയാത്രയാണെങ്കില് വാക്സിന്റെ എല്ലാ ഡോസും എടുത്തിട്ടുണ്ട് എന്ന് ഉറപ്പാക്കാനും പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഉപദേശിച്ചു.
ഇന്ത്യയില്‍ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ മുന്നറിയിപ്പ്. കൊറോണ വൈറസ് വ്യാപനത്തിന് ഇടയായേക്കാമെന്നും അതിനാൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കിയത്. യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ കഴിഞ്ഞദിവസം ബ്രിട്ടന് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ 103 പേര്‍ക്ക് വകഭേദം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
Comments