തിരുവനന്തപുരം : കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ മാത്രമേ പാടുള്ളൂ. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് നിർദേശം
സ്വകാര്യ മേഖലയിലും പരമാവധി വർക്ക് ഫ്രം ഹോം നടപ്പാക്കണം. സ്കൂളുകളിലെ ക്ലാസുകൾ ഓൺലൈനായി നടത്തണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വകാര്യ ആശുപത്രി ഉടമകളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗം വിളിക്കും. വാക്സിൻ വിതരണത്തിന് ഓൺ ലൈൻ രജിസ്ട്രേഷൻ നടപ്പാക്കും. തിരക്ക് കുറക്കുന്നതിനാണ് ഈ നടപടി.
24, 25 തീയതികളിൽ അവശ്യ സർവീസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. വരുന്ന രണ്ടാഴ്ചയും ശനി, ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി.
Comments