ബംഗളൂരു : മയക്കുമരുന്ന് ഇടപാട് കേസിൽ ജാമ്യത്തിനായി കർണാടക ഹൈക്കോടതിയെ സമീപിച്ച് ബിനീഷ് കോടിയേരി. എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.
പിതാവ് കോടിയേരി ബാലകൃഷ്ണന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നത്. പിതാവ് പാൻക്രിയാസ് കാൻസറിന്റെ നാലാം സ്റ്റേജിലാണെന്നും മകനായ തന്റെയടക്കം സാന്നിദ്ധ്യം ഈ ഘട്ടത്തിൽ ആവശ്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും അപേക്ഷയിൽ പറയുന്നു.
മയക്കുമരുന്ന് കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ 29 നാണ് ബിനീഷ് അറസ്റ്റിലായത്. അന്ന് മുതൽ ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ റിമാന്റിൽ കഴിയുകയാണ്. ഇതിനിടെ രണ്ട് തവണ ജാമ്യത്തിനായി ബിനീഷ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.
Comments