ന്യൂഡൽഹി : കൊറോണയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ട്വിറ്ററിലൂടെയായിരുന്നു ഇമ്രാൻ ഖാൻ രോഗമുക്തി ആശംസിച്ചത്. ഡൽഹി എയിംസ് ആശുപത്രിയിലാണ് മൻമോഹൻ സിംഗ് ചികിത്സയിൽ കഴിയുന്നത്.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എത്രയും വേഗം കൊറോണ മുക്തനാകട്ടെ – ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ മാസം ഇമ്രാൻ ഖാനും കൊറോണ സ്ഥിരീകരിച്ചിരുന്നു.
തിങ്കളാഴ്ചയാണ് മൻമോഹൻ സിംഗിന് കൊറോണ സ്ഥിരീകരിച്ചത്. എയിംസിലെ ട്രോമ സെന്ററിലാണ് മൻമോഹൻ സിംഗ് ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Comments