കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ വര്‍ദ്ധനവ് തുടരുന്നു. ചൊവ്വാഴ്ച കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില ഇന്ന് വീണ്ടും ഉയര്‍ന്നു. 560 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 35,880 രൂപയാണ് വില. 70 രൂപ ഉയര്‍ന്ന് ഒരുഗ്രാമിന് 4,485 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില.
രാജ്യാന്തര വിപണയിലും സ്വര്‍ണ വില വര്‍ധിച്ചു. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് ഇന്ന് 1,781.75 ഡോളറാണ് വില. ഇന്നലെ 1,772.40 ഡോളര്‍ ആയിരുന്നു വില.
അതേസമയം തുടര്‍ച്ചയായ നാല് ദിവസം വര്‍ധിച്ച സ്വര്‍ണ വില ഇന്നലെ ഇടിയുകയായിരുന്നു. 80 രൂപ ഇടിഞ്ഞ് ഒരു പവന് സ്വര്‍ണത്തിന് ഇന്നലെ 35,320 രൂപയായിരുന്നു വില. ഗ്രാമിന് 4415 രൂപയും. കഴിഞ്ഞ നാല് ദിവസം കൊണ്ട് പവന് 710 രൂപയാണ് കൂടിയത്.
ഏപ്രില്‍ 12 മുതലാണ് സ്വര്‍ണ വില കൂടാനും കുറയാനും തുടങ്ങിയത്. ഏപ്രില്‍ ഒന്നിന് പവന് 33,320 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ വിലയില്‍ നിന്നാണ് സ്വര്‍ണ വില ഇന്ന് ഈ നിലവാരത്തില്‍ എത്തിയത്. ഈ മാസം ഇതുവരെ സ്വര്‍ണത്തിന് 2500 രൂപയോളമാണ് കൂടിയത്.
Comments