ഇസ്ലാമാബാദ് : പാകിസ്താനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ സാമൂഹിക മാദ്ധ്യമത്തിൽ പരിഹാസ്യനായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇമ്രാൻ പങ്കുവെച്ച വീഡിയോയാണ് സാമൂഹിക മാദ്ധ്യമ ഉപയോക്താക്കളിൽ ചിരിപടർത്തിയത്. പിന്നീട് ഡിലീറ്റ് ചെയ്ത് ഇമ്രാൻ തടിതപ്പി.
നിലവിൽ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം സർക്കാരിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് തുടക്കം മുതൽ ഇമ്രാൻ ഖാൻ അവകാശപ്പെടുന്നത്. ഇതിനുളള തെളിവെന്ന് പറഞ്ഞാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കാൻ 1984 ൽ പുറത്തിറങ്ങിയ ഇൻഖ്വിലാബ് എന്ന ബോളിവുഡ് സിനിമയുടെ വീഡിയോയായിരുന്നു ഇമ്രാൻ ഖാൻ പോസ്റ്റ് ചെയ്തത്.
സിനിമയിൽ ഖദേർ ഖാൻ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഗൂഢാലോചന നടത്തുന്ന രംഗമുണ്ട്. ഇതാണ് പാക് സർക്കാരിനെതിരെയുള്ള ഗൂഢാലോചന എന്ന പേരിൽ ഇമ്രാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അഴിമതി മാഫിയകൾ ആദ്യ ദിനം മുതൽ സർക്കാരിനെ തകർക്കാർ പദ്ധതിയിടുകയാണെന്ന കുറിപ്പും വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.
വീഡിയോ നിമിഷ നേരങ്ങൾകൊണ്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ പരിഹാസവുമായി രംഗത്ത് വന്നു. ഇതോടെയാണ് ഇമ്രാൻ ഖാൻ വീഡിയോ ഡിലീറ്റ് ചെയ്തത്.
*Good Bollywood* to the rescue of PM Imran Khan. 🤷🏻♀️https://t.co/VOC9rissT8 pic.twitter.com/qFjfcpUex6
— Naila Inayat (@nailainayat) April 20, 2021
Comments