കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ രോഗവ്യാപന സാധ്യത കൂടുതലുളള പോസ്റ്റ് ഓഫീസുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ഇടയ്ക്കിടെ കൈ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ ഉറപ്പാക്കണം. പബ്ലിക് ഹാളുകള്‍, കൗണ്ടറുകള്‍, ഇടനാഴികള്‍, കാന്റീനുകള്‍, പാര്‍ക്കിങ് ഏരിയകള്‍ തുടങ്ങിയ ഇടങ്ങളില്‍ ആളുകള്‍ തടിച്ച് കൂടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
45 വയസും അതില്‍ കൂടുതലുമുള്ള എല്ലാ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ടെലിഫോണ്‍ / ഇമെയില്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. പ്രവൃത്തി ദിവസങ്ങളില്‍ മുഴുവന്‍ സമയവും ലഭ്യമായിരിക്കുകയും വേണം. കഴിയുന്നിടത്തോളം വീഡിയോകോണ്‍ഫറന്‍സിങ് മീറ്റിങ്ങുകള്‍ നടത്തും.
ജോലിസ്ഥലങ്ങളില്‍ ശരിയായ ശുചീകരണവും ഇടയ്ക്കിടെയുള്ള സാനിറ്റൈസേഷനും ഉറപ്പാക്കണം. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കൊറോണ പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നിര്‍ദ്ദേശം നല്‍കും. ബയോ മെട്രിക് ഹാജര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ഇനിയൊരു ഉത്തരവ് ഇറക്കുന്നതുവരെ ഫിസിക്കല്‍ ഹാജര്‍ രജിസ്റ്ററുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. തുടങ്ങിയവയാണ് പോസ്റ്റ് ഓഫീസുകള്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.
Comments