കുവൈറ്റ് സിറ്റി : അരങ്ങിൽ പുതിയ വിസ്മയങ്ങൾ തീർക്കാൻ മുതുകാടും ഭിന്നശേഷികുട്ടികളും ചേർന്നൊരുക്കുന്ന പ്രത്യേക കലാമേള ഏപ്രിൽ 23 ന് അരങ്ങേറും. കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിസ്മയ സാന്ത്വനം പരിപാടി കുവൈറ്റ് സമയം വൈകുന്നേരം 5നും ഇന്ത്യൻ സമയം 7.30 നുമാണ് അരങ്ങേറുന്നത്. ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനിലൂടെയാണ് ഈ ദൃശ്യവിരുന്ന് കാണാനാവുന്നത്.
ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനും അവര്‍ക്ക് ഒരു സാന്ത്വനമാകാനുമായി തയ്യാറാക്കിയിട്ടുള്ളതാണ് ഈ പ്രത്യേക ഇന്ദ്രജാല പരിപാടി. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ട ഈ കലാമേള പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്കുന്ന യൂണിവേഴ്സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് സംഘടിപ്പിക്കുന്നത്. മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ സെന്ററിൽ ഭിന്നശേഷിക്കാരുടെ സര്വതോന്മുഖമായ വികാസത്തിനനുസൃതമായി നിരവധി ട്രയിനിംഗ് സെന്ററുകളും നിരവധി കലാവതരണ വേദികളും ഉൾപ്പെടുന്നു. ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ പരിശീലനം നടത്തിയാണ് വേദിയിലെത്തിക്കുന്നത്
Comments