മുംബൈ: ആശുപത്രിയിലെ അഗ്നിബാധയിൽ 13 കൊറോണ രോഗികൾക്ക് ദാരുണാന്ത്യം. മുംബൈയിലെ വിജയ് വല്ലഭ് ആശുപത്രിയിലാണ് അത്യാഹിതമുണ്ടായത്. ആകെ 17 രോഗികളാണ് കൊറോണ വാർഡിലുണ്ടായിരുന്നത്. കൊറോണ ചികിത്സ നടത്തുന്ന സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലൊന്നാണ് വിജയ് വല്ലഭ് ആശുപത്രി.
രാവിലെ മൂന്നരമണിക്കാണ് അഗ്നിബാധ ശ്രദ്ധയിൽപെട്ടത്. എയർകണ്ടീഷണറിന്റെ ഭാഗത്തുനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ ഐ സി യു വിഭാഗത്തിലാണ് അഗ്നിബാധയുണ്ടായത്. ഇതിനോട് ചേർന്നുള്ള കൊറോണ വാർഡിലേയ്ക്കാണ് തീ പടർന്നത്. കനത്തപുകയും ഓക്സിജൻ സംവിധാനം നിലച്ചതും മരണ സഖ്യ ഉയരാൻ കാരണമായെന്നാണ് നിഗമനം. രണ്ടുമണി ക്കൂറിലേറെ സമയമെടുത്താണ് തീ അണയ്ക്കാനായത്.
Comments