കുവൈറ്റ് സിറ്റി – അണിയറ ഇടപ്പള്ളി ആർട്സ് കുവൈറ്റിന്റെ പുതിയ നാടകം ആയ ‘ നാലു ചക്രമുള്ള വണ്ടി ‘ യുടെ പൂജ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്നു. കുവൈറ്റിലെ പ്രശസ്ത നാടകപ്രവർത്തകനും, മേക്അപ്പ് ആർട്ടിസ്റ് ഉം ആയ എ. ആർ, അജയഘോഷ് ഇടപ്പളി രചന,ഗാനങ്ങൾ , മേക്അപ്പ്, സംവിധാനവും, ചെയ്യുന്ന നാടകത്തിന്റെ രംഗസജീകരണം അണിയറ ഇടപ്പള്ളി ആണ് ചെയുന്നത്. പ്രസ്തുത ചടങ്ങിൽ കുവൈറ്റിലെ നാടക പ്രവർത്തകരായ വട്ടിയൂർക്കാവ് കൃഷ്ണകുമാർ, സുനിൽ വാഹിനി, ജോസ് മുട്ടം, ഉണ്ണി കൈമൾ, അനൂപ് മങ്ങാട്, കവിത അനൂപ് , കലാമണ്ഡലം മധു എന്നിവർ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു, കുവൈറ്റിലെ കലാകാരിയായ അവന്തിക അനൂപ് അഭിരം അനൂപിന് നാടകത്തിന്റെ സ്ക്രിപ്റ്റ് കൈമാറുകയുണ്ടായി.
Comments