ദോഹ. ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക്
എത്തുന്നവര്‍ക്ക് ഇനി മുതല്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റൈന്
നിര്‍ബന്ധമെന്ന് ഖത്തര്‍ അധികൃതര്‍. ഇന്ത്യക്കു പുറമേ നേപ്പാള്‍,
പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍
നിന്നുള്ളവര്‍ക്കാണ് 10 ദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്
വേണ്ടത്. നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്
ഏഴുദിവസമായിരുന്നു ഹോട്ടല്‍ ക്വാറന്റൈന്.
രണ്ടു ഡോസ് വാക്സിന് എടുത്തശേഷം എത്തുന്നവര്‍ക്കും ഇതു ബാധകമാണ്. ഇതിനു
പുറമേ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും
യാത്രക്കാര്‍ ഹാജരാക്കണം. ഖത്തറിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍
പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല.
മാത്രമല്ല മൂന്നു ദിവസം മുമ്പ്, കോവിഷീല്‍ഡ് വാക്സിന്റെ രണ്ടു
ഡോസുമെടുത്ത് എത്തുന്ന ഇന്ത്യക്കാരെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന്
ഒഴിവാക്കിയിരുന്നു. ഈ തീരുമാനവും ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുകയാണ്.
ഡിസ്കവര് ഖത്തര്‍ വെബ് സൈറ്റ് മുഖാന്തിരമാണ് ഹോട്ടല്‍ ബുക് ചെയ്യേണ്ടത്.
ഹോട്ടല്‍ റൂമുകള്‍ക്ക് പലപ്പോഴും ദൗര്‍ലഭ്യം നേരിടുന്നത് പലരുടേയും
യാത്രകളെ ബാധിക്കുന്നുണ്ട്.
Comments