തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബെവ്കൊ വിൽപ്പന ശാലകൾ ഇന്ന് മുതൽ പ്രവർത്തിക്കില്ല. ബദൽ മാർഗങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും. സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തേണ്ടി വരും എന്നാണ് മുഖ്യമന്ത്രി ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
അതേസമയം സംസ്ഥാനത്ത് 21890 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ 2,32,812 പേരാണ് ചികിത്സയിലുള്ളത്. കൊറോണ ബാധിച്ച് മരിച്ചത് 28 പേരാണ്. രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസസൂചനയല്ല. ഇന്നലെ അവധിയായതിനാൽ ടെസ്റ്റിംഗിൽ വന്ന കുറവാണ് പ്രതിഫലിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Comments