തിരുവനന്തപുരം: കോവിൻ ആപ്പ് വഴി അട്ടിമറി നടക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ.സംസ്ഥാനത്തെ ജനങ്ങൾക്ക് വാക്സിൻ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ കോവിൻ ആപ്പിന്റെ പ്രവർത്തനം ആരെങ്കിലും ആസൂത്രിതമായി തടഞ്ഞുവെച്ചിരിക്കുകയാണോ എന്നും മുരളീധരൻ സംശയം പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ മെഗാവാക്സിൻ ദൗത്യങ്ങളിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.വാക്സിൻ ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. വാകിസ്നേഷനായി ജനം തടിച്ചുകൂടുന്നതും സർക്കാരിന് നിയന്ത്രിക്കാൻ കഴിയാത്തത് രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് മുരളീധരൻ പറഞ്ഞു.കോവിൻ ആപ്പ് പ്രവർത്തിക്കാത്തതിന് പിന്നിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മുരളീധരൻ പറഞ്ഞു.
മികച്ച ആരോഗ്യസംവിധാനമുണ്ടായിട്ടും ആവശ്യമുള്ള ഘട്ടത്തിൽ കേരളം അത് പ്രയോജനപ്പെടുത്തുന്നില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.കേന്ദ്രം 70 ലക്ഷം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് വാക്സിൻ എളുപ്പത്തിൽ ലഭിക്കാനാണ് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം തേടണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിന് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്ര ആവശ്യമില്ലാഞ്ഞിട്ടും വാക്സിൻ വിതരണത്തിൽ അട്ടിമറി നടക്കുന്നുണ്ടെന്ന് മുരളീധരൻ വ്യക്തമാക്കി.
Comments