റിയാദ് : പൂർണ്ണമായും റിയാദിൽ ചിത്രീകരിച്ച ഷോർട്ഫിലിം പാഠം ബാക്കി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ദീർഘ നാളായി സൗദിയിൽ ജോലി ചെയ്യുന്ന രാജേഷ് കോഴിക്കോട് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഷോർട് ഫിലിമിൽ ശ്രേയ രാജീവ് ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പൂമ്പാറ്റയെ പോലെ പാറിനടക്കേണ്ട കാലത്ത് ലോക്ക്ഡൗണിൽ അകപ്പെട്ട ഒരു കൊച്ചുകുട്ടിയുടെ ചിന്തയിലൂടെ കടന്നു പോകുന്നതാണ് പാഠം ബാക്കിയുടെ ഇതിവൃത്തം. ക്യാമറയും എഡിറ്റിംഗും ജതിൻ ശങ്കർ രാജും മ്യുസിക് ദീപക് വേണുഗോപാലും നിർവഹിച്ചിരിക്കുന്നു.
Comments