റിയാദ് :സൗദിയിലെ ശിഫ ഇൻഡസ്ട്രിയൽ ഏരിയയയിൽ തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രണ്ടാംഘട്ട റമദാൻ കിറ്റ് വിതരണം സംഘടിപ്പിച്ച് സൗദിയിലെ പ്രമുഖ സംഘടനയായ പിഎംഎഫ്.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികൾ ഉള്ള ക്യാമ്പിലായിരുന്നു രണ്ടാം ഘട്ട വിതരണം സംഘടിപ്പിച്ചത്.
പിഎംഎഫ് ഭാരവാഹികളായ മുജിബ് കായംകുളം, ഷിബു ഉസ്മാൻ, ജിബിൻ സമദ് കൊച്ചി, ജോൺസൺ, അലക്സ് പ്രെഡിൻ ,സമീർ റൈബോക്,സിയാദ് തിരുവനന്തപുരം,യാസിർ കൊടുങ്ങല്ലൂർ, അഫ്സൽ, സാബു, ഹസൈനാർ എന്നിവർ പങ്കെടുത്തു
Comments